
യുഎഇയിലെ ഈ എമിറേറ്റിൽ സിനിമാ നിർമാണത്തിന് ഇളവ്
എമിറേറ്റിൽ നിർമിക്കുന്ന സിനിമകൾക്ക് നിർമാണ ചെലവിന്റെ 50 ശതമാനം വരെ റിബേറ്റ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് ക്രിയേറ്റീവ് മീഡിയ അതോറിറ്റി. നിലവിൽ 35 ശതമാനം വരെ നൽകുന്ന ഇളവാണ് വർധിപ്പിച്ചത്. ചിത്രങ്ങളിൽ സ്വദേശി നടന്മാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റിബേറ്റിന് യോഗ്യത നിശ്ചയിക്കുക. അബൂദബിയിൽ നടക്കുന്ന പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നിവക്കും ടി.വി റിയാലിറ്റി ഷോ, ഗെയിംഷോ എന്നിവക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)