
മാസപ്പിറവി ദൃശ്യമായി; റമദാനിലേക്ക് രണ്ടുമാസം, വെളിപ്പെടുത്തി യു.എ.ഇ അസ്ട്രോണമി സെൻറർ
ഹിജ്റ കലണ്ടറിലെ റജബ് മാസത്തിൻറെ വരവറിയിച്ച് മാസപ്പിറവി ദൃശ്യമായി. ജനുവരി ഒന്ന് ബുധനാഴ്ച റജബ് ഒന്നാം തീയതിയായിരിക്കുമെന്ന് യു.എ.ഇ അസ്ട്രോണമി സെൻററാണ് വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച പകൽ 11നാണ് സെൻറർ പുതുമാസപ്പിറവിയുടെ ദൃശ്യം പകർത്തിയത്. റജബ്, ശഅബാൻ മാസങ്ങൾക്ക് ശേഷമാണ് വ്രതാനുഷ്ഠാനത്തിൻറെ മാസമായ റമദാൻ വന്നെത്തുന്നത്. ഫെബ്രുവരി അവസാനത്തോടെയാണ് റമദാൻ ആരംഭം പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)