Posted By Admin Admin Posted On

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും, അവസരം പ്രയോജനപ്പെടുത്തിയത് 2,36,000 പേർ

യുഎഇയിൽ രേഖകളില്ലാതെ കഴിയുന്നവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. ഇതോടെ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കും. 2,36,000 പേരാണ് ദുബായിൽ മാത്രം പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. രേഖകൾ ക്ലിയറാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നാല് മാസം നീണ്ട പൊതുമാപ്പാണ് ഇന്ന് അവസാനിക്കുന്നത്.സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യമാണ് അവസാനിക്കുന്നത്. 55,000ത്തിലധികം പേർ രാജ്യം വിട്ടു.ബാക്കിയുള്ളവർ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടി. നിയമ നടപടികളോട് സഹകരിച്ചവരോട് ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി നന്ദി അറിയിച്ചു.

പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് തിരിച്ചുവരാൻ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത. 2003, 2007, 2013, 2018 വർഷങ്ങളിലും യു.എ.ഇ. സമാനമായ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പിന് ശേഷം പിഴകൾ പഴയപടിയായിരിക്കും. സ്റ്റാറ്റസ് ക്രമീകരിക്കാനുള്ളവർ അത് വേഗത്തിലാക്കണമെന്ന് അറിയിപ്പുണ്ട്. താമസരേഖകൾ നിയമാനുസൃതമാക്കാതെ തുടരുന്നവരെ പിടികൂടാൻ ബുധനാഴ്ച മുതൽ കർശന പരിശോധന തുടങ്ങുമെന്ന് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *