Posted By Admin Admin Posted On

യുഎഇയിലെ റോഡുകള്‍ അടിമുടി മരുന്ന്; ഈ 19 താമസമേഖലകള്‍ ഹൈടെക്കാകും

യുഎഇയില്‍ 19 താമസമേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡ് നവീകരിക്കുന്നു. ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആര്‍ടിഎ, Dubai Roads and Transport Authority) യാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 11.5 കിലോമീറ്റർ നീളത്തിൽ ഗതാഗതം മെച്ചപ്പെടുത്തലുകൾ, റോഡരികിലെ പാർക്കിങ് സംവിധാനങ്ങളുടെയും നടപ്പാതകളുടെയും നിർമാണം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുക. 2026 ന്‍റെ രണ്ടാം പാതത്തോടെ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയിലൂടെ താമസമേഖലകളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും കാര്യക്ഷമമാക്കുന്നതിനൊപ്പം യാത്രാസമയം 40 ശതമാനം വരെ കുറയ്ക്കാനും സഹായിക്കും. അൽ ഖവാനീജ് 1, അൽ ബർഷ സൗത്ത് 1, നാദ് ഷമ്മ, ജുമൈറ 1, സഅബീൽ 1, അൽ റാഷിദിയ്യ, മുഹൈസിന 1, അൽ ബർഷ 1, അൽ ഹുബൈബ, അൽ ഖൂസ് 1, അൽ ഖൂസ് 3, ഖിസൈസ് 2, സത്വ, അൽ തവാർ 1, മിർദിഫ്, ഉമ്മു റമൂൽ, ഉമ്മു സുഖൈം 1, അൽ മിഷർ 1, അൽ മിഷർ 2 എന്നിവയാണ് നവീകരണ – വികസനപ്രവൃത്തികളിൽ ഉൾപ്പെടുന്ന താമസ മേഖലകൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *