
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് മലയാളികളെ തേടി വീണ്ടും വൻ തുകയുടെ ഭാഗ്യം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യമെത്തി. ബിഗ് ടിക്കറ്റിൻ്റെ 269 സീരീസ് നറുക്കെടുപ്പിൽ മലയാളികളടക്കം നിരവധി പേർക്ക് സമ്മാനം ലഭിച്ചു. 68 ലക്ഷത്തിലേറെ രൂപ (2,95,000 ദിർഹം) സമ്മാനം ലഭിച്ചു. മലയാളികളായ അബ്ദുൽ നാസറിന് (49) 23 ലക്ഷത്തിലേറെ രൂപയും (ഒരു ലക്ഷം ദിർഹം) ആകാശ് രാജിന് 16 ലക്ഷത്തിലേറെ രൂപയും (70,000 ദിർഹം) ബെംഗളൂരു സ്വദേശി മുഹമ്മദ് ഹനീഫിന് 17 ലക്ഷത്തിലേറെ രൂപയും (75,000 ദിർഹം) സമ്മാനമായി ലഭിച്ചു. കൂടാതെ, ബംഗ്ലാദേശ് സ്വദേശി എം ഡി മെഹ്ദിക്ക് അരലക്ഷം ദിർഹവും ലഭിച്ചു. 2012 മുതൽ ദുബായിലെ സ്വർണ്ണക്കടയിൽ ജോലി ചെയ്യുന്ന അബ്ദുൽ നാസർ കഴിഞ്ഞ മൂന്ന് വർഷമായി 19 സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ദുബായിലെ ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്ന ആകാശ് രാജ് കഴിഞ്ഞ 4 വർഷമായി 10 കൂട്ടുകാരോടൊപ്പം ഭാഗ്യ പരീക്ഷണം നടത്തുന്നു. കഴിഞ്ഞ 15 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഹനീഫ് താൻ യുഎഇയിലെത്തിയത് മുതൽ എല്ലാമാസവും ടിക്കറ്റ് എടുക്കാറുണ്ടെന്ന് പറഞ്ഞു. സമ്മാനത്തുക എല്ലാവരുമായും പങ്കിടാനാണ് ഇവരുടെ തീരുമാനം. ഈ മാസം, ഓരോ ടിക്കറ്റ് വാങ്ങി നറുക്കെടു്പപിൽ പങ്കെടുക്കുന്നവർക്ക് വരാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിൽ 30 മില്യൺ ദിർഹം എന്ന മഹത്തായ സമ്മാനം നേടാനുള്ള അവസരം മാത്രമല്ല, ഡിസംബറിലുടനീളം എല്ലാ ആഴ്‌ചയും 1 മില്യൺ ദിർഹം നേടാനുള്ള അവസരത്തിനായി നിങ്ങളെ പ്രതിവാര നറുക്കെടുപ്പുകളിൽ ഉൾപ്പെടുത്തുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)