
പ്രവാസികളുടെ മക്കൾക്കായുള്ള കേന്ദ്രസർക്കാർ സ്കോളർഷിപ്പ്; അപേക്ഷ തീയതി നീട്ടി
പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി. നേരത്തേ അവസാന തീയതി നവംബർ 30 ആയിരുന്നു, ഇത് ഡിസംബർ 27 വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പുതിയ സർക്കുലറിലുള്ളത്. പ്രതിവർഷം 4000 ഡോളർ വരെ സ്കോളർഷിപ്പ് ലഭിക്കും. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവ മുഖേനയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. ഈ വർഷം മുതൽ മെഡിക്കൽ പഠനത്തിനും സ്കോളർഷിപ് നൽകും. വിദ്യാർഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക. പ്രവാസികളായ രക്ഷാകർത്താക്കൾ അപേക്ഷ നൽകാനായി അതത് രാജ്യത്തെ എംബസിയെയോ, ഇന്ത്യൻ കോൺസുലേറ്റിനേയോ ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.
150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. വിദ്യാർഥികൾ 17നും 21നും ഇടക്ക് പ്രായമുള്ളവരായിരിക്കണം. പി.ഐ.ഒ കാർഡുള്ള ഇന്ത്യൻ വംശജർ, എൻ.ആർ.ഐ സ്റ്റാറ്റസുള്ള ഇന്ത്യൻ പൗരന്മാർ, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിനാണ് സ്കോളർഷിപ്. വിദ്യാര്‍ത്ഥികള്‍ 17നും 21നും ഇടയില്‍ പ്രായമുള്ളവരാകണം. 150 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. 4000 യു.എസ്. ഡോളർ അഥവാ 3,36,400 രൂപ വരെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)