
യുഎഇയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു
മലയാളി യുവാവ് യുഎഇയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. ആലപ്പുഴ വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെജെ ജോസ് (40) ആണ് മരിച്ചത്. ഷാര്‍ജയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ചുമാസം മുൻപ് വിസിറ്റ് വിസയിലാണ് ജോസ് ഷാർജയില്‍ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഭാര്യ: അഞ്ജലി ജോസ്. മക്കൾ: ലീസ് മരിയ (12), ലിയോൺ (11).യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)