യുഎഇ ലോട്ടറി അംഗീകാരമുള്ളത് മൂന്ന് ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രം; തട്ടിപ്പ് സ്ഥാപനങ്ങളുടെ കെണിയില്‍പ്പെടരുതെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ സ്വദേശികളും വിദേശികളുമായ താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ). യുഎഇയില്‍ മൂന്ന് ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമേ ലോട്ടറിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള ലൈസന്‍സ് നല്‍കിയിട്ടുള്ളൂ എന്നും മറ്റാര്‍ക്കും ഇതിന് അനുവാദമില്ലെന്നും അതോറിറ്റി അറിയിച്ചു.
യുഎഇ ലോട്ടറിയായി പ്രവര്‍ത്തിക്കുന്ന ദി ഗെയിം എല്‍എല്‍സിയാണ് രാജ്യത്തെ ഏക ലോട്ടറി ലൈസന്‍സുള്ള സ്ഥാപനം. ജിസിജിആര്‍എ റെഗുലേറ്ററി ചട്ടക്കൂടിന് കീഴില്‍ അനുവദനീയമായ ഒരേയൊരു ലോട്ടറി ലൈസന്‍സ് സ്ഥാപനവും ഇതാണെന്ന് അതോറിറ്റി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)