
വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട് ദമ്പതികള്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍; സംഭവത്തിൽ അന്വേഷണം
വിമാനത്തിനുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍. ബാങ്കോക്ക് നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ട സ്വിസ് വിമാനം LX181ലാണ് സംഭവം. പിന്നാലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദമ്പതികൾ യാത്രക്കിടെ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ സമീപത്തെത്തി ഒഴിഞ്ഞയിടത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഇതിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം തുടങ്ങി. സ്വകാര്യത ലംഘിച്ചതിന് വിമാനജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സ്വിസ്റ്റ് ഇന്‍റർനാഷണൽ എയർലൈൻസിലെ ക്രൂ അംഗങ്ങള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കോക്ക്പിറ്റിന്‍റെ വാതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞതെന്നാണ് വിവരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)