
കൈപൊള്ളും; അടുത്ത വര്‍ഷം മുതല്‍ യുഎഇയില്‍ മദ്യത്തിന് വില കൂടും
ദുബായില്‍ ഇനി മദ്യത്തിന് വില കൂടും. 30 ശതമാനം നികുതി പുനഃസ്ഥാപിച്ചു. 2022 ഡിസംബര്‍ 31 മുതല്‍ നിര്‍ത്തിവെച്ചിരുന്ന നികുതിയാണ് പുനഃസ്ഥാപിക്കുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ പുതിയനിയമം പ്രാബല്യത്തിലാകും. നിയമം പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടക്കും. യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ക്ക് ഇത് ബാധകമല്ല. 2025 ജനുവരി 1 ബുധനാഴ്‌ച മുതൽ ഇൻവോയ്‌സ് ചെയ്‌ത എല്ലാ ഓർഡറുകൾക്കും ഇത് പ്രാബല്യത്തിൽ വരും. ഈ ഫീസ് പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി അഭ്യർഥിച്ചു. ‘നികുതി വീണ്ടും ചുമത്തുന്നത് ഹോട്ടലുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകൾക്കുള്ള അവസരമാണ്,’ മജസ്റ്റിക് റിട്രീറ്റ് സിറ്റി ഹോട്ടൽ ആൻഡ് പെർമിറ്റ് റൂമിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇതി ഭാസിൻ പറഞ്ഞു. 2023 ജനുവരിയിലാണ് ദുബായ് മുനിസിപ്പാലിറ്റി എമിറേറ്റിലെ മദ്യവിൽപ്പനയുടെ 30 ശതമാനം നികുതി ഒരു വർഷത്തേക്ക് നീക്കം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. അത് 2024 ഡിസംബർ അവസാനം വരെ നീട്ടി. ദുബായിൽ 21 വയസിന് മുകളിലുള്ളവർക്ക് മാത്രമേ മദ്യം ഉപയോഗിക്കാൻ അനുമതിയുള്ളൂ. അനുവദനീയമായ സ്ഥലങ്ങളിൽമാത്രമേ മദ്യം ഉപയോഗിക്കാവൂ. ദുബായിൽ വ്യക്തികൾക്ക് മദ്യം വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനും പാർട്ടികൾ നടത്തുന്നതിനും സൂക്ഷിച്ചുവെക്കുന്നതിനുമെല്ലാം ലൈസൻസ് നിർബന്ധമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)