
യുഎഇയിൽ കുട്ടികൾക്കായി പ്രത്യേക സിം കാർഡ്
കുട്ടികൾക്ക് ഉപയോഗിക്കാവുന്ന പ്രത്യേക സിം കാർഡുകൾ പുറത്തിറക്കി. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് പരിശോധിക്കാൻ കഴിയുമെന്നതാണ് ഇതിൻറെ സവിശേഷത. എമിറേറ്റിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്ത് ബൈ ഇ ആൻഡ് ആണ് ‘കുട്ടി’ സിം കാർഡുകൾ പുറത്തിറക്കിയത്. രണ്ട് പ്രതിമാസ പ്ലാനുകളിൽ സിം കാർഡുകൾ ലഭ്യമാണ്.49 ദിർഹം, 99 ദിർഹം എന്നിങ്ങനെയാണ് പ്രതിമാസ പ്ലാനുകൾ. ലോക്കൽ കാൾ മിനിറ്റുകൾ, 24 മണിക്കൂറും ടാറ്റ സേവനം, വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് ഡേറ്റ, കുട്ടികൾക്ക് കാൾ ചെയ്യാൻ കഴിയുന്ന നമ്പർ രക്ഷിതാക്കൾക്ക് തീരുമാനിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് പുതിയ സിം കാർഡ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ. ഇ ആൻഡ് യു.എ.ഇയുടെ എല്ലാ ഔട്ട്ലറ്റുകളിലും സിം കാർഡ് ലഭ്യമാണ്. ഇ ആൻഡ് യു.എ.ഇ ആപ്ലിക്കേഷൻ ഉപയോഗിച്ച് സിം കാർഡ് ആക്ടിവേറ്റ് ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)