
കൊടുംക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ച് ആയമാര്‍
കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാരാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇവര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ജനനേന്ദ്രിയത്തിലും പിറകുവശത്തുമാണ് കുട്ടിയ്ക്ക് മുറിവേറ്റത്. അജിതയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. ഇതറിഞ്ഞിട്ട് മറ്റ് രണ്ടുപേര്‍ മറച്ചുവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഒരാഴ്ചക്കാലം ജോലിയിലുണ്ടായിരുന്ന ഏഴുപേരെ പിരിച്ചുവിട്ടതായി ശിശുക്ഷേമസമിതി അറിയിച്ചു. പിരിച്ചുവിട്ട ഏഴ് ആയമാരും കുഞ്ഞിന് ആക്രമണം സംഭവിച്ച സമയത്ത് കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആയമാരാണ്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവം മറച്ചുവെച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)