Posted By sneha Posted On

ഭിക്ഷാടനം തലവേദനയായി; ഇനി ഈ രാജ്യക്കാർക്ക് യുഎഇയിൽ സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധം

പാകിസ്താൻ പൗരർക്ക് യുഎഇയിലേക്ക് വരാനും ജോലി തേടാനുമുള്ള നിബന്ധനകൾ കടുപ്പമാക്കി യുഎഇ. ഇനിമുതൽ സ്വദേശത്തെ അതാത് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ യുഎഇയിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന് പാകിസ്താൻ അധികൃതരോട് യുഎഇ ഉദ്യോഗസ്ഥർ പറഞ്ഞതായി ‘ദി ട്രിബ്യുൺ’ റിപ്പോർട്ട് ചെയ്തു.പാകിസ്താൻ ഓവർസീസ് എംപ്ലോയ്‌മെന്റ് പ്രൊമോട്ടേഴ്സ് അസ്സോസിയഷൻ പ്രതിനിധികളെ ഉദ്ധരിച്ച് ‘ദി ട്രിബ്യുണാ’ണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇനിമുതൽ തൊഴിൽ വിസയ്‌ക്കൊപ്പം സ്വഭാവ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരിക്കുകയാണ് യുഎഇ എന്നും, ഈ നീക്കത്തെ തങ്ങൾ സ്വാഗതം ചെയ്യുകയാണ് എന്നും പാകിസ്താൻ ഓവർസീസ് എംപ്ലോയ്‌മെന്റ് പ്രൊമോട്ടേഴ്സ് അസ്സോസിയഷൻ വൈസ് ചെയർമാൻ അദ്നാൻ പരാച പറഞ്ഞു. പാകിസ്താൻ പൗരന്മാർ രാജ്യത്ത് എത്തിയ ശേഷം വ്യാപകമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഭിക്ഷാടനത്തിലും ഏർപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇ നടപടികൾ കടുപ്പിച്ചത്. ഇപ്പോൾത്തന്നെ പാകിസ്താനിലെ 30 നഗരങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശനവിളക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് നടപടികൾ കടുപ്പിച്ചുകൊണ്ടുള്ള നീക്കം. ഇത് മൂലം ഒരു ലക്ഷത്തോളം പേർക്ക് കഴിഞ്ഞ വർഷം മാത്രം യുഎഇയിലേക്ക് പ്രവേശിക്കാനായില്ല എന്നും ‘ദി ട്രിബ്യുൺ’ റിപ്പോർട്ട് ചെയ്യുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *