Posted By sneha Posted On

പ്രവാസി മലയാളിയുടെ മരണം; കാണാതായത് കിലോക്കണക്കിന് സ്വർണം; അന്വേഷണം വീണ്ടും ഊർജിതമാകുന്നു

പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എം.സി. അബ്ദുൾ ഗഫൂർ ഹാജി(55)യുടെ മരണവും നാലര കിലോയിലധികം സ്വർണം കാണാതായതുമായ കേസിന്റെ അന്വേഷണം വീണ്ടും ജീവൻവെക്കുന്നു. ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ചിൽനിന്ന്‌ കേസ് ഡി.സി.ആർ.ബി. (ജില്ലാ ക്രൈം റെക്കോഡ്‌സിന്‌ ബ്യൂറോ) കൈമാറിയിരുന്നു. ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.ജെ. ജോൺസണും ബേക്കൽ ഇൻസ്പെക്ടർ കെ.പി. ഷൈനും ഉൾപ്പെടെ 11 അംഗ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. മുൻപ് ചോദ്യം ചെയ്തവരുൾപ്പെടെ 40 പേരെ പുതിയ അന്വേഷണ സംഘം ചോദ്യം ചെയ്തു.

2023 ഏപ്രിൽ 14-ന് പുലർച്ചെയാണ് അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആഭിചാരക്രിയ നടത്തുന്ന യുവതിക്കെതിരേയാണ് നാട്ടുകാരുടെയും കർമസമിതിയുടെയും ആരോപണം നീണ്ടത്. ഈ യുവതിയെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്തിരുന്നു. യുവതിയുമായി ബന്ധമുള്ള ചിലരുടെ ബാങ്ക് അക്കൗണ്ടിൽ കൂടുതൽ പണമെത്തിയതും പോലീസ് അന്വേഷിക്കുന്നു. ഗൾഫിൽ നിരവധി സൂപ്പർ മാർക്കറ്റുകളും മറ്റ് സംരംഭങ്ങളും ഉള്ള ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു ഗഫൂർ ഹാജി. ഇദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത പുറത്തുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ കർമസമിതിയും രംഗത്തുണ്ട്. സംശയിക്കുന്നവരുടെ ഉന്നതതല ബന്ധവും അന്വേഷിക്കണമെന്ന് കർമസമിതി കൺവീനർ സുകുമാരൻ പൂച്ചക്കാട് ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *