മണിക്കൂറില്‍ 17,600 വാഹനങ്ങള്‍ കടന്നുപോകും; യുഎഇയില്‍ പുതിയ ഏഴ് കിമീ റോഡ്
യുഎഇയില്‍ പുതിയ ഏഴ് കിലോ മീറ്റര്‍ റോഡിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ദുബായ് ആര്‍ടിഎ. ദുബായിലെ ശെയ്ഖ് സായിദ് റോഡിനെയും ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന ‘നിര്‍ണ്ണായക ഇടനാഴി’യായ അല്‍ ജമായേല്‍ സ്ട്രീറ്റിന്‍റെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. ഈ സ്ട്രീറ്റിന് ഇരുവശങ്ങളിലേക്കും മണിക്കൂറില്‍ 17,600 വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇരു വശങ്ങളിലേക്കും നാലു വീതം ലെയ്‌നുകളാണ് ഉള്ളത്. ജുമൈറ ലേക്സ് ടവേഴ്സ്, ദി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ഡിസ്‌കവറി ഗാര്‍ഡന്‍സ്, ജുമൈറ ഐലന്‍ഡ്സ്, ജുമൈറ പാര്‍ക്ക്, ദി സ്പ്രിംഗ്സ്, എമിറേറ്റ്സ് ഹില്‍സ്, ദുബായ് പ്രൊഡക്ഷന്‍ സിറ്റി, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ഏകദേശം 250,000 നിവാസികള്‍ക്ക് ഈ ഇടനാഴി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
യാത്രാ സമയം കുറയ്ക്കും
അല്‍ ജമായേല്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ ഖുസൈസിന്റെയും ദെയ്റയുടെയും ദിശയിലേക്ക് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഈ ഇടനാഴി 40 ശതമാനം വേഗത്തില്‍ യാത്ര ചെയ്യാം. യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് 12 മിനിറ്റായി കുറയ്ക്കാനാകും. ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് അല്‍ യലായിസ് സ്ട്രീറ്റ് വഴി ജബല്‍ അലി തുറമുഖത്തേക്കുള്ള യാത്രാ സമയം 21 മിനിറ്റില്‍ നിന്ന് ഏഴ് മിനിറ്റായി 70 ശതമാനം കുറയ്ക്കാനാകും. ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, അല്‍ അസയേല്‍ സ്ട്രീറ്റ് വഴിയുള്ള ഈ പ്രധാന റൂട്ടുകള്‍ക്കിടയില്‍ ഗതാഗതം സുഗമമാക്കാന്‍ ഈ ഇടനാഴി സഹായിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)