ലേബര്‍ ക്യാംപുകളിൽ പരിശോധന വ്യാപകമാക്കി യുഎഇ
കഴിഞ്ഞ കുറെ ദിവസങ്ങളായി യുഎഇയിലെ വിവിധ ലേബർ ക്യാംപുകളിൽ വ്യാപകമായ പരിശോധനകൾ നടക്കുകയാണ്. യുഎഇയിലെ വിവിധ ലേബർ ക്യാംപുകളിലായി ഏകദേശം 15 ലക്ഷം തൊഴിലാളികൾ താമസിക്കുന്നതായിട്ടുള്ള വിവരങ്ങളാണ് അധികൃതര്‍ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വിവിധ ക്യാമ്പുകളിലായി മെയ് 20 മുതൽ ജൂൺ 7 വരെ നടത്തിയ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. നിയമലംഘനങ്ങളിൽ കൂടുതലും ലേബർ ക്യാംപുകളിലെ ശീതീകരണ സംവിധാനങ്ങളുടെ അഭാവം, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ സുരക്ഷിതമല്ലാത്ത സംഭരണം, ശുചിത്വം പാലിക്കാത്തത് എന്നിവയെല്ലാമാണ്. അതേസമയം യുഎയിൽ 1,800ലേറെ കമ്പനികൾ ഇലക്ട്രോണിക് ലേബര്‍ അക്കൊമൊഡേഷന്‍ സംവിധാനത്തിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യകതമാക്കി. രാജ്യത്ത് തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കാൻ യുഎഇ അധികൃതർ ശക്തമായ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് മതിയായ താമസസൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളമുള്ള ലേബർ ക്യാമ്പുകളിൽ പതിവുപരിശോധനയും നടത്തി വരുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)