യുഎഇ പൊതുമാപ്പ്; ഇത്തരക്കാർക്ക് പൊതുമാപ്പിന് അപേക്ഷിക്കാനാവില്ല; ജയിലിൽ കഴിയുന്നവർക്ക് ഇളവ്
വീസാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തടവിലാക്കപ്പെട്ട ആളുകൾക്ക് യുഎഇ പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവരെ രാജ്യം വിടാൻ അനുവദിക്കുമെന്നും മുതിർന്ന അഡ്വക്കേറ്റ് ജനറലും ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ നാച്ചുറലൈസേഷൻ ആൻഡ‍് റസിഡൻസി പ്രോസിക്യൂഷൻ തലവനുമായ ഡോ. അലി ഹുമൈദ് ബിൻ ഖതം പറഞ്ഞു. നിയമലംഘകരെ സഹായിക്കാനും പ്രക്രിയയിൽ അവരെ സഹായിക്കാനും ഞങ്ങൾക്ക് ദുബായിലെ അറ്റോർണി ജനറലിന്റെ നിർദേശങ്ങളുണ്ട്. പിഴ അടയ്ക്കാതെയോ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെയോ ഔട്ട് പാസ് ലഭിക്കുന്നതിന് പൊതുമാപ്പ് കേന്ദ്രങ്ങളിലേയ്ക്ക് പോകാൻ തടവുകാരെ അനുവദിക്കും. അപേക്ഷാ നടപടികൾ കഴിഞ്ഞാൽ തടവുകാർ അവരെ പാർപ്പിച്ച ജയിലുകളിലേയ്ക്ക് മടങ്ങണം. പ്രോസിക്യൂട്ടർമാർ അവരുടെ കേസ് അവസാനിപ്പിക്കാനുള്ള സമയം വരെ ജയിലിലുകളിൽ കഴിയേണ്ടതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)