ഫോട്ടോയെടുക്കരുത്, പ്രദേശത്തേക്ക് സമീപിക്കരുത്; പൊതുജനങ്ങൾക്ക് അറിയിപ്പുമായി പൊലീസ്
ഇന്ന് ഓഗസ്റ്റ് 8ന് അബുദാബി പൊലീസ് പരിശീലനത്തിന്റെ ഭാഗമായി സുരക്ഷാഭ്യാസം നടത്തും. അബുദാബി സിറ്റിയിലെ അൽ ഹാഫറിലാണ് അഭ്യാസപ്രകടനം നടക്കുക. പ്രദേശവാസികൾ സുരക്ഷയെ കരുതി അഭ്യാസ പ്രകടനം നടത്തുന്ന പ്രദേശത്തേക്ക് പ്രവേശിക്കാൻ പാടുള്ളതല്ല. അഭ്യാസപ്രകടനങ്ങളുടെ ഫോട്ടോയും എടുക്കാൻ പാടില്ലെന്ന് അബുദാബി പൊലീസ് അറിയിച്ചു. നേരത്തെയും സൈനിക വാഹനങ്ങളുടെ നീക്കം ഉൾപ്പെടുന്ന 3 ദിവസത്തെ രാജ്യവ്യാപക അഭ്യാസം ജൂലൈ 28 വരെ നടത്തിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)