യുഎഇയിലെ മുൻ മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ അനു വാരിയർ (48) നാട്ടിൽ അന്തരിച്ചു. മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായിരുന്നു. ദീർഘകാലം ദുബൈയിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. യാത്ര പുസ്തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ’ (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. ഈ നോവലിന് കൈരളി–അറ്റ്ലസ് സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് പാഠപുസ്തകം , എന്റെ തിബത്ത് തുടങ്ങിയ പുസ്തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളിയായിരുന്നു. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ 1976 ൽ ജനനം. പിതാവ്: ചക്രപാണി വാര്യർ. അമ്മ: സുശീലാദേവി. മക്കൾ: അപൂർവ,അനന്യ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)