യുഎഇയിൽ സന്ദർശക വിസയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
സന്ദർശക വിസയിൽ യുഎയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പുതിയതുറ സ്വദേശി അഴങ്കൽ പുരയിടത്തിൽ ഡിക്സൺ സെബാസ്റ്റ്യനെ (26) മെയ് 15 മുതലാണ് അബുദാബിയിൽ വച്ച് കാണാതായത്. ബന്ധുക്കൾ ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക എന്നിവിടങ്ങളിൽ പരാതി നൽകി. മത്സ്യത്തൊഴിലാളികളായ മാതാപിതാക്കൾ സെബാസ്റ്റ്യനും ജെനോബിയും മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ശശി തരൂർ എം.പി.ക്കും പരാതി നൽകിയിട്ടുണ്ട്. ഡിക്സൺ അബുദാബിയിലെ മൊബൈൽ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. യുവാവിന്റെ കൈവശം പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐ.ഡി. തുടങ്ങിയവയൊന്നുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഡിക്സൺ സ്ഥാപനത്തിൽ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് കടയുടമ തൊഴിൽ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. ഡിക്സനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 052 5842394 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)