Posted By user Posted On

കരുണയുടെ കരങ്ങൾ, കുഞ്ഞേ വരൂ, ഞങ്ങൾ സ്നേഹവും കരുതലും തരാം; ദുരന്തഭൂമിയിൽ നിന്ന് ദത്തെടുക്കാൻ തയാറായി കുവൈത്തിലെ പ്രവാസി മലയാളി കുടുംബം

ഒരുനാടിനെ മുഴുവൻ ഉരുളെടുത്ത് നാളെ എന്തെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് വയനാട്ടിലുള്ള ആളുകൾ. അപ്പോളും ചില കോണുകളിൽ ആശ്വാസത്തിന്റെ വാ​ർ​ത്ത​ക​ൾ ഉ​യ​രുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കുവൈത്തിൽ നിന്ന് വരുന്നത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​നാ​ഥ​യാ​യ പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യിച്ചിരിക്കുകയാണ് കുവൈത്ത് പ്രവാസിയും കുടുംബവും. സ​മീ​ർ പ​ട​ന്ന​യും കു​ടും​ബ​വു​മാ​ണ് ഇതിനായി നി​യ​മ​വ​ഴി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യ കാ​സ​ർ​കോ​ട് പ​ട​ന്ന സ്വ​ദേ​ശി​യാ​യ സ​മീ​ർ ഭാ​ര്യ കെ.​പി. സാ​ജി​ത​യോ​ടും മ​ക്ക​ളാ​യ റി​ഹാ​നോ​ടും,റ​ബീ​നോ​ടും ച​ർ​ച്ച​ചെ​യ്താ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ​ സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കു​ട്ടി​യെ ഏ​റ്റെ​ടു​ക്കു​മെ​ന്നും സ​മീ​ർ പ​റ​ഞ്ഞു. സ​ന്ന​ദ്ധ​സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രുമായി സമീ​ർ​ ഇക്കാര്യം ച​ർ​ച്ച ചെയ്തുകഴിഞ്ഞു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ഇ​നി ശ്ര​മം.കു​ഞ്ഞു​ങ്ങ​ളെ ദ​ത്തെ​ടു​ക്കാ​ൻ സ​മീ​റി​ന് മ​റ്റൊ​രു കാ​ര​ണ​വും പ്ര​ചോ​ദ​ന​വും കൂ​ടി​യു​ണ്ട്. പി​താ​വ് പി.​വി.​സി കു​ഞ്ഞ​ബ്ദു​ല്ല വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് കു​ടും​ബ​ത്തി​ലേ​ക്ക് ഒ​രു കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്തി​രു​ന്നു. അ​ത​ട​ക്കം ത​നി​ക്ക് ഇ​പ്പോ​ൾ നാ​ല് സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്നും, മ​റ്റൊ​രാ​ളെ ദ​ത്തെ​ടു​ക്കു​ന്ന കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ മാ​താ​വ് ബി.​സി. സു​ഹ​റ ഏ​റെ സ​​ന്തോ​ഷ​വ​തി​യാ​ണെ​ന്നും സ​മീ​ർ പ​റ​ഞ്ഞു. കു​വൈ​ത്ത് അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ചി​ൽ പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​റാ​ണ് സ​മീ​ർ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *