
എമിറേറ്റൈസേഷൻറെ പേരിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം
സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുംഎമിറേറ്റൈസേഷൻറെ പേരിൽ വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിൻറെ മുന്നറിയിപ്പ്. എമിറേറ്റൈസേഷൻ സംവിധാനത്തെ മറികടക്കാനുള്ള ശ്രമങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുമെന്നും ശക്തമായി നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പിലായെന്ന് വ്യാജ അവകാശവാദം നടത്തുക, നാഫിസ് പദ്ധതിയിലെ നേട്ടങ്ങൾക്കായി തെറ്റായ വിവരങ്ങൾ നൽകുക, നാഫിസിന് കീഴിൽ വർക് പെർമിറ്റും മറ്റാനുകൂല്യങ്ങളും നേടിയശേഷം ഗുണഭോക്താവ് ജോലിക്ക് ചേരാതിരിക്കുക, ഗുണഭോക്താവ് സ്ഥിരമായി ജോലി ചെയ്യാതിരിക്കുക, നിയമപരമായ കാരണമില്ലാതെ ഗുണഭോക്താവ് ജോലി അവസാനിപ്പിക്കുകയും അത് കമ്പനി അറിയിക്കാതിരിക്കുകയും ചെയ്യുക, നാഫിസ് അംഗീകരിച്ച ഒരു കാരണവുമില്ലാതെ പൗരൻറെ ആനുകൂല്യങ്ങളിൽ സംഭവിക്കുന്ന മാറ്റം റിപ്പോർട്ട് ചെയ്യാതിരിക്കുക എന്നിവയെല്ലാം എമിറേറ്റൈസേഷൻറെ പേരിലുള്ള തട്ടിപ്പായി കണക്കാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)