യുഎഇയിലെ ശൈഖ് സായിദ് മോസ്ക് കവല അടച്ചു
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഉമ്മുൽ ഖുവൈനിലെ ശൈഖ് സായിദ് മോസ്ക് കവല അടച്ചു. ജൂൺ 28 ഞായറാഴ്ച അർധരാത്രി 12 മുതലാണ് നിയന്ത്രണം. ഇതു വഴി യാത്ര ചെയ്യുന്നവർക്ക് കിങ് ഫൈസൽ സ്ട്രീറ്റ് ബദൽ മാർഗമായി ഉപയോഗിക്കാം. ഈ ജങ്ഷനോട് ചേർന്നുള്ള എക്സിറ്റും തുറന്നിട്ടിട്ടുണ്ട്. ഗതാഗതം സുഗമമാണെന്ന് ഉറപ്പുവരുത്താൻ യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)