യുഎഇയിൽ ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ നിശ്ശബ്ദ റഡാറുകൾ വരുന്നു
ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എമിറേറ്റിലെ താമസകേന്ദ്രങ്ങളിൽ ‘നിശ്ശബ്ദ റഡാറു’കൾ വരുന്നു. അമിത വേഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ റഡാറിൽ കണ്ടെത്താനാകും. പരമ്പരാഗത റഡാറുകൾ പോലെ നിയലംഘനങ്ങൾ കണ്ടെത്തുമ്പോൾ ഫ്ലാഷ് ലൈറ്റ് തെളിയാത്തതിനാലാണ് നിശ്ശബ്ദ റഡാർ എന്ന് സംവിധാനത്തെ വിളിക്കുന്നത്. ഇതുവഴി
നിയമവിരുദ്ധമായ യു-ടേണുകളും മറ്റ് ട്രാഫിക് ലംഘനങ്ങളും പിടികൂടാൻ സാധിക്കും. എമിറേറ്റിലെ റോഡുകളിൽ നൂതന ട്രാഫിക് നിയന്ത്രണ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ലംഘനങ്ങളും അതിന് കണ്ടെത്താനാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)