യുഎഇയിൽ ഇനി പിഴയും ഫീസും തവണകളായി അടയ്ക്കാം
യുഎഇയിൽ ഇനി മുതൽ മന്ത്രാലയ ഫീസും അഡ്മിനിസ്ട്രേറ്റീവ് പിഴകളും ഗഡുക്കളായി അടക്കാമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) അറിയിച്ചു. 5 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുമായി ബന്ധപ്പെട്ട് ഈ സേവനം ഉറപ്പാക്കാം.
ഈ സേവനം ഉൾപ്പെടുന്ന 5 ബാങ്കുകൾ ഇവയാണ്:
-അബുദാബി കൊമേഴ്സ്യൽ ബാങ്ക് -ഏറ്റവും കുറഞ്ഞ ഗഡു 1,000 ദിർഹം
-കൊമേഴ്സ്യൽ ബാങ്ക് ഇൻ്റർനാഷണൽ – ഏറ്റവും കുറഞ്ഞ തവണ 500 ദിർഹം
-കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ് – ഏറ്റവും കുറഞ്ഞ തവണ 500 ദിർഹം
-മഷ്രെഖ് ബാങ്ക് – 500 ദിർഹത്തിൻ്റെ ഏറ്റവും കുറഞ്ഞ ഗഡു
-റാക്ബാങ്ക് – 500 ദിർഹത്തിൻ്റെ ഏറ്റവും കുറഞ്ഞ ഗഡു
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)