സ്കൂളിലേക്ക് വേണ്ടതൊക്കെ വിലക്കുറവിൽ വാങ്ങാം; യുഎഇയിൽ ബാക് ടു സ്കൂൾ സമ്മർ സെയിൽ
യുഎഇയിലെ പ്രവാസി കുട്ടികൾ ഉൾപ്പെടെ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കാനിരിക്കെ സ്കൂളിലേക്ക് വേണ്ടതൊക്കെ വിലക്കുറവിൽ വാങ്ങാനിതാ അവസരം. കുട്ടികൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിക്കൊണ്ട് ‘ബാക് ടു സ്കൂൾ’ സമ്മർ സെയിൽ ആരംഭിക്കുന്നു. ആഗസ്റ്റ് ഒന്നുമുതൽ 11വരെ ഷാർജ എക്സ്പോ സെന്ററിലാണ് വൻ ഓഫറുകളുമായി മേള ആരംഭിക്കുന്നത്.കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങാനായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് സുവർണാവസരമൊരുക്കുകയാണ് പരിപാടിലിസ് എക്സിബിഷനാണ് ഒരുക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി സന്ദർശകരെ ആകർഷിച്ച മേളയിൽ ഇത്തവണയും മുൻനിര ബ്രാൻഡുകളാണ് അണിനിരക്കുന്നത്.സമ്മർ സെയിലിനോടനുബന്ധിച്ച് ഒരുക്കുന്ന മേളയിൽ മുതിർന്നവർക്ക് ആവശ്യമായ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ പരിപാടികളും സമ്മാനങ്ങളും മറ്റൊരു ആകർഷണമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)