Posted By user Posted On

യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തി, ഭർത്താവിന് 5,000 ദിര്‍ഹം പിഴ

യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും സ്‌നാപ് ചാറ്റിലൂടെ തെറിവിളിക്കുകയും ചെയ്ത ഭർത്താവിന് ശിക്ഷ വിധിച്ച് ​ദുബായ് കോടതി. 5,000 ദിര്‍ഹമാണ് കോടതി പിഴ ചുമത്തിയത്. യുവതി ഭർത്താവിനെതിരെ ക്രിമിനൽ കോടതിയിൽ നൽകിയ പരാതിക്ക് പുറമെ താൻ നേരിട്ട കഷ്ടനഷ്ട്ടങ്ങൾക്ക് നഷ്ടപരിഹാരമായി 51,000 ദിര്‍ഹം വേണമെന്ന് ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. കേസിനായുള്ള അഭിഭാഷക​ന്റെ ചെലവടക്കം ഭർത്താവ് നിർവഹിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. വിചാരണയ്ക്കൊടുവിൽ പിഴ തുക ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. കോടതി വിധി പ്രസ്താവിച്ചതു മുതല്‍ നഷ്ടപരിഹാരത്തുക പൂര്‍ണമായി കൈമാറുന്നതു വരെ പ്രതിവര്‍ഷം അഞ്ചു ശതമാനം തോതില്‍ പലിശ നല്‍കണമെന്നും ഉത്തരവിട്ടു. ഇതിന് പുറമെ കോടതി വ്യവഹാര ചെലവുകളും ഭർത്താവ് വഹിക്കണമെന്നും കോടതി വിധിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *