യുഎഇയിൽ നിയന്ത്രണംവിട്ട വാഹനത്തിൽ നിന്ന് ഡ്രൈവറെ രക്ഷിച്ച് പൊലീസ്
അബുദാബിയിൽ ഷവാമേഖ് സ്ട്രീറ്റിൽ നിയന്ത്രണം വിട്ട് മുന്നോട്ട് പോയ കാറിൽ നിന്ന് ഡ്രൈവറെ രക്ഷിച്ച് അബുദാബി പൊലീസ്. അബുദാബി പൊലീസിൻ്റെ കൃത്യമായി ഇടപെടലിലാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അർദ്ധരാത്രി ഡ്രൈവർ ഷഹാമ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. അപകടത്തിൻ്റെ വീഡിയോ അബുദാബി സെക്യൂരിറ്റി മീഡിയ മേധാവി ലെഫ്റ്റനൻ്റ് കേണൽ നാസർ അൽ സെയ്ദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അമിതവേഗതയിൽ പോകുന്ന കാറിന് മുന്നിൽ പൊലീസ് കൃത്യമയാ പ്ലാനിംഗ് ഓട് കൂടി ഡ്രൈവറെ രക്ഷിച്ചുവെന്ന് ചെയ്തുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ക്ലിപ്പിൽ നിന്ന് മനസ്സിലാക്കാം. വീഡിയോയിൽ കാർ ഡ്രൈവർ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ഫോൺ കോളിലാണ്, പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണഅ കാർ ഡ്രൈവർ മുന്നോട്ട് പോകുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)