യുഎഇയിൽ സമ്മർ പ്രമോഷൻ, ആദ്യ നറുക്കെടുപ്പിൽ 25 വിജയികൾ; സ്വർണ കട്ടികൾ അടക്കം വമ്പൻ സമ്മാനങ്ങൾ
21ാമത് ഷാർജ സമ്മർ പ്രമോഷൻറെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ഗ്രാൻറ് റാഫിൾ ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. ഷാർജ 6 മാളിൽ ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ 25 വിജയികളെയാണ് തെരഞ്ഞെടുത്തത്. വിജയികൾക്ക് 10 സ്വർണ കട്ടികൾ, 11 ഷോപ്പിങ് വൗച്ചറുകൾ, ഹോട്ടൽ താമസം ഉൾപ്പെടെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് അതോറിറ്റി (എസ്.സി.ടി.ഡി.എ)യുമായി കൈകോർത്താണ് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എമിറേറ്റിലെ വലിയ വാർഷിക വ്യാപാര മേള സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ ഒന്നുവരെയാണ് മേശ. ഇത്തവണ ജൂലൈ 25 മുതൽ 28 വരെ അൽ ദൈദ് ഇത്തപ്പഴ ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)