യുഎഇയിൽ പുതുതായി 32 മെട്രോ സ്റ്റേഷനുകൾ കൂടി വരുന്നു; ആകാംക്ഷയോടെ താമസക്കാർ
യുഎഇയിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലാണ് ദുബായ് മെട്രോ. മെട്രോ വിപുലീകരണം പ്രഖ്യാപിച്ചതോടെ യുഎഇയിലെ താമസക്കാരെല്ലാം ആകാംക്ഷയിലാണ്. പുതുതായി 32 മെട്രോ സ്റ്റേഷനുകളാണ് വരുന്നത്. ഗതാഗതത്തിനുള്ള സമയവും പണവും ലാഭിക്കാൻ മെട്രോ യാത്രകൾ സഹായകമാകുമെന്നാണ് എമേർജിംഗ് കമ്മ്യൂണിറ്റികളിലെ താമസക്കാർ പറയുന്നത്. നിലവിലെ 64 സ്റ്റേഷനുകളിൽ നിന്ന് (84 കിലോമീറ്റർ) 2030 ഓടെ 96 സ്റ്റേഷനുകളായി (140 കി.മീ) വികസിപ്പിക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2040 ഓടെ 140 സ്റ്റേഷനുകൾ (228 കി.മീ. കവറേജ്) ആക്കാനാണ് പദ്ധതി. എമിറേറ്റിലുടനീളമുള്ള പൊതുഗതാഗതത്തിൻ്റെ വിഹിതം 45 ശതമാനമായി വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ പ്രതിശീർഷ 16 ടണ്ണായി കുറയ്ക്കുക, റോഡുകൾക്കനുസരിച്ച് സുസ്ഥിര ഗതാഗതത്തിൻ്റെ കാര്യക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുക എന്നിവയാണ് വരും വർഷങ്ങളിൽ ദുബായ് മെട്രോയുടെ വിപുലീകരണം ലക്ഷ്യമിടുന്നതെന്ന് ആർടിഎ പറഞ്ഞു.
മെട്രോ സംവിധാനം വിപുലീകരിക്കുന്നത് ഒരു മികച്ച തുടക്കമാണെന്നാണ് അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഗ്രാജ്വേറ്റ് അഫയേഴ്സ് എഞ്ചിനീയറിംഗ് അസോസിയേറ്റ് ഡീനും റിസർച്ച് സെൻ്റർ ഫോർ ഇൻ്ററാക്ടിംഗ് അർബൻ നെറ്റ്വർക്കുകളുടെ ഡയറക്ടറുമായ ഡോ. മോണിക്ക മെനെൻഡസ് അഭിപ്രായപ്പെട്ടു. മൈക്രോ-മൊബിലിറ്റിയുടെ മറ്റ് രൂപങ്ങളായ നടത്തം, ബൈക്കിംഗ്, കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാൻസിറ്റ് അധിഷ്ഠിത വികസനം തീർച്ചയായും ദുബായിയുടെ ഭൂപ്രകൃതിയെ മാറ്റുമെന്ന് ഡോ മെനെൻഡസ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം 30 കിലോമീറ്റർ ബ്ലൂ ലൈൻ ദുബായ് മെട്രോ വിപുലീകരണത്തിൻ്റെ ചില വിശദാംശങ്ങൾ ആർടിഎ പ്രഖ്യാപിച്ചിരുന്നു. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായ ബ്ലൂ ലൈൻ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിനെ (DXB) മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന മേഖലകളുമായി ബന്ധിപ്പിക്കുന്നതാണ്. അൽ ജദ്ദാഫിനെ ദുബായ് ഫെസ്റ്റിവൽ സിറ്റിയുമായും ദുബായ് ക്രീക്ക് ഹാർബറുമായും ബന്ധിപ്പിക്കുന്ന എലവേറ്റഡ് റെയിൽവേയെ പിന്തുണയ്ക്കുന്ന 1,300 മീറ്റർ നീളമുള്ള പാതയിലൂടെ ചരിത്രപ്രസിദ്ധമായ ദുബായ് ക്രീക്കിന് മുകളിലൂടെ ആദ്യമായി ട്രെയിനുകൾ കടന്നുപോകാനും ബ്ലൂ ലൈനിന് കഴിയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)