നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി കുവൈറ്റ് വിമാനത്താവളത്തിൽ മരിച്ചു
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ സ്വന്തം രാജ്യത്തേക്കുള്ള യാത്രയ്ക്കിടെ പാകിസ്ഥാൻ യാത്രക്കാരൻ മരിച്ചു. ഗൾഫ് ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം വിമാനത്തിൽ കയറുന്നതിന് മുമ്പ് വിമാനത്താവളത്തിൽ കാത്തുനിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കാത്തിരിപ്പുകേന്ദ്രത്തിൽ കുഴഞ്ഞുവീഴുകയും പാരാമെഡിക്കുകൾ ഉടൻ എത്തുകയും പരിശോധനയ്ക്ക് ശേഷം ആൾ മരിച്ചതായി വ്യക്തമായിരുന്നു. കേസെടുത്തു, മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
Comments (0)