Posted By user Posted On

യുഎഇയിലെ ഹെലികോപ്റ്റർ അപകടം; രണ്ട് പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച നടന്ന അപകടത്തിൽ ഉൾപ്പെട്ട രണ്ട് പൈലറ്റുമാരിൽ ഒരാൾ മരിച്ചതായി ജിസിഎഎ അറിയിച്ചു. രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ അറിയിച്ചു. പൈലറ്റിന്റെ മരണത്തിൽ അതോറിറ്റി അനുശോചനം രേഖപ്പെടുത്തി. ദുബൈയിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബെൽ 212 മീഡിയം ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെ തകർന്നുവീഴുകയായിരുന്നു. ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 2023 സെപ്തംബർ ഏഴ് വ്യാഴാഴ്ച രാത്രി 8.30നാണ് അപകടം സംബന്ധിച്ച വിവരം ജനറൽ ഏവിയേഷൻ അതോറിറ്റിയിലെ (ജിസിഎഎ) എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിന് ലഭിച്ചത്.രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രക്കിടെ എ6-എഎൽഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് കടലിൽ വീണത്. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം അവശിഷ്ടങ്ങൾ കണ്ടെടുത്തു. ദുബായ് വേൾഡ് സെൻട്രൽ (അൽമക്തൂം) ആസ്ഥാനമായി പ്രവർത്തിക്കുന്ന എയറോഗൾഫ് കമ്പനിക്കു കീഴിൽ ലിയൊനാർഡൊ എ.ഡബ്ലിയു 139, ബെൽ 212, ബെൽ 206 ഹെലികോപ്റ്റുകൾ ഉൾപ്പെട്ട വിമാനനിരയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/12/latest-recording-app-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *