
kerala സഹസംവിധായിക, കരാട്ടെ ബ്ലാക്ക് ബെൽറ്റ്, ദുബായിൽ ഫിറ്റ്നസ് ട്രെയിനർ; എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ പ്രൊഫൈൽ കണ്ട് അമ്പരന്ന് പൊലീസ്
എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ പ്രൊഫൈൽ കണ്ട് കേരള പൊലീസ്. സഹസംവിധായിക kerala സുരഭിയാണ് പിടിയിലായത്. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ സുരഭി ഒരു വർഷത്തിലേറെ ദുബായിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. അതോടൊപ്പം തന്നെ ഇവർ അറിയപ്പെടുന്ന രണ്ട് ചാനലുകളിൽ സീരിയൽ അസി. ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. പ്രമുഖ സീരിയൽ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സുരഭി തന്നെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ടാറ്റൂ ആർട്ടിസ്റ്റും ഫാഷൻ ഡിസൈനറും ആണ് താനെന്നും ഇവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രണ്ടരലക്ഷം രൂപ വിലയുള്ള സ്പോർട്സ് ബൈക്കിലായിരുന്നു സുരഭിയുടെ യാത്രയെല്ലാം. പല മേഖലകളിൽ മികവുണ്ടെങ്കിലും ലഹരിമരുന്നിന് അടിമയായതോടെ ജീവിതം കൈവിട്ടുപോയെന്നാണു പൊലീസിനു ലഭിക്കുന്ന സൂചനകൾ. ഇന്നലെയാണ് 7.5 ഗ്രാം എംഡിഎംഎയുമായി ചൂണ്ടൽ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂർ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെ കൂനംമൂച്ചി ഭാഗത്തു നിന്നു പൊലീസ് പിടികൂടിയത്. ഒരുമിച്ചു ജീവിക്കുന്ന ഇവർ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകൾ വിൽപന നടത്തുകയാണെന്നാണ് പൊലീസിന് ലഭിചച് വിവരം. ഇരുചക്ര വാഹനത്തിൽ ലഹരിമരുന്നുമായെത്തിയ യുവതികളെ പൊലീസ് വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. 9000ലേറെ ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള സുരഭിയെ ചാറ്റിങ്ങിലൂടെയാണു പ്രിയ പരിചയപ്പെട്ടത്. പിന്നീട് വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ചു സുരഭിക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)